Wednesday 23 January 2019

മാര്‍പ്പാപ്പ വടക്കോട്ടും സിനഡ് തെക്കോട്ടും (Pope to north and Synod to south)


മാര്‍പ്പാപ്പ റോമന്‍ കൂരിയക്ക്‌ 21-12-2018 ന് നല്‍കിയ ക്രസ്തുമസ് സന്ദേശത്തില്‍ മേല്പ്പട്ടക്കാരുടെ കടിഞ്ഞനില്ലാത്ത പ്രവര്‍ത്തികളെപ്പറ്റിയും അതുകൊണ്ട് സഭക്കുണ്ടായ് നാണക്കെടിനെപ്പറ്റിയുമാണ് പ്രധാനമായും പ്രതിപാതിക്കുന്നത്. (പരിശുദ്ധ പിതാവിന്‍റെ സ്വന്തം വാക്കുകളില്‍: “Being Christians, in general, and for us in particular being anointed, consecrated of the Lord does not mean behaving like a circle of privileged people who believe they have God in their pockets, ..... For several years the Church has been seriously committed to eradicating the evil of abuse, .....

Thinking of this painful subject, the figure of King David came to my mind - an "anointed one of the Lord" ( 1 Sam 16,13; 2 Sam 11-12). ... despite his being elected, king and anointed by the Lord, he committed a threefold sin, ie three serious abuses together: sexual abuse, power and consciousness. ....). ലൈംഗിക അധിക്ഷേപം, അധികാര ദുര്‍വിനിയോഗം, മനസാക്ഷിയില്ലായ്മ, എന്നീ മൂന്നു പാപങ്ങള്‍ക്കും അധികാരസ്ഥാനത്തിരിക്കുന്ന പലരും അടിമയയിരിക്കുന്നു എന്ന് അദ്ദേഹം ഏറ്റുപറയുന്നു. ദൈവത്തിന്‍റെ അഭിഷിക്തനായ ദാവീദ് രാജാവിന്‍റെ ഉറിയയുടെ ഭാര്യയിലുണ്ടായ വിഷയാസക്തിയോടും തുടര്‍ന്നുണ്ടായ അധികാര ദുര്‍വിനിയോഗത്തോടും, മനസാക്ഷിയില്ലായ്മയോടും, ഇതിനെ ഉപമിക്കുകയും ചെയ്യുന്നു (2 സാമുവേല്‍ 11). അതിനുശേഷം ഗുരുതര പാപങ്ങളായ വ്യഭിചാരം, നുണ, കൊലപാതകം എന്നീ പാപങ്ങളുടെ ഒരു ചങ്ങല തന്നെ സംഭവിക്കുന്നതും അദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, ഇന്നും ഇതുപോലെയുള്ള ദാവീദുമാര്‍ സഭയിലെ പല അധികാര സ്ഥാനങ്ങളിലും കയരിക്കൂടിയിട്ടുന്ടെന്നും പിതാവ് കൂട്ടിച്ചേര്‍ക്കുന്നു.
അഭിഷിക്തരുടെ ഭാഗതുനിന്നുണ്ടാകുന്ന ഇത്തരം ചെയ്തികള്‍ സഭയുടെ വിസ്വാസതയെതന്നെ അട്ടിമറിക്കുന്നു എന്ന് അദ്ദേഹം പരിതപിക്കുന്നു. ഇത്തരക്കാരെ വെറുതേ വിടില്ല എന്നും താക്കീതു തരുന്നു.
മാത്രവുമല്ല തെല്ലാം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളോട് നന്ദിയും പറയുന്നു. (അദ്ദേഹത്തിന്‍റെ വാക്കുകളില്‍: “Dear brothers and sisters, .... I would like to sincerely thank those media operators who have been honest and objective and who have tried to unmask these wolves and to give voice to the victims.....”)
എന്നാല്‍ സിറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പ് 18-01-2019 പുറപ്പെടുവിച്ച Prot.No. 0127/2019 സര്‍ക്കുലര്‍ ചില കാര്യങ്ങളിലെങ്കിലും മാര്‍പാപ്പയുടെ ഈ അഭിപ്രായത്തിനു വിപരീതമായിട്ടാണോ എന്നൊരു തോന്നല്‍. www.manjaly.net