Thursday 13 September 2018

അനനിയാസുമാരും സഫീറമാരുമാണോ തിരുസഭയെ ഭരിക്കുന്നത്?

2008-09 കാലയളവില്‍ പൊതുവേ അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യത്തിനോടനുബ്ന്തിച്ചു ഞാന്‍ ചില വരികള്‍ സത്യദീപം വാരികയിലേക്ക് അയച്ചുകൊടുത്തിരുന്നു. അതില്‍ രണ്ടു വാചകങ്ങള്‍ ഒഴിച്ചുള്ളതെല്ലാം 2009 മെയ്‌ 6 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതിന്‍റെ കോപ്പി ഇതില്‍ വക്കുന്നുണ്ട്. വിട്ടുപോയ വരികള്‍ എന്‍റെ ചില തോന്നലുകളായിരുന്നു. അവസാന പാരഗ്രാഫിന്റെ തുടക്കത്തിലായി ഇങ്ങിനെ, “പക്ഷെ ഒരുകാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാലത്തെ ചില സംഭവവികാസങ്ങള്‍ കാണുമ്പോള്‍ അനനിയാസുമാരും സഫീറമാരുമാണോ (അപ്പ.5) തിരുസഭയെ കയ്യടക്കി ഭരിക്കുന്നതെന്നു തോന്നിപ്പോകും.” എന്നാല്‍ ഇന്നെനിക്കു തോന്നുന്നു, പത്തു വര്ഷം മുന്‍പുള്ള എന്‍റെ തോന്നലുകള്‍ വെറും തോന്നലുകള്‍ അല്ലായിരുന്നു എന്ന്. ഇന്ന് അത് യാഥാര്ത്യമായിക്കൊണ്ടിരിക്കുകയണോ എന്ന് എനിക്ക് തോന്നിത്തുടങ്ങി. (N.B.:- ചില ധ്യാനപ്രസംഗങ്ങളില്‍ പറയുന്നതുപോലെയുള്ള  പ്രവചന വരമൊന്നും എനിക്കില്ല. ചില കണക്കു കൂട്ടലുകള്‍ മാത്രം)   https://www.manjaly.net 



Saturday 23 June 2018

പുകയുള്ളിടത് തീയുണ്ടാവാന്‍ സാധ്യതയുണ്ടെന്നു മാര്‍പ്പാപ്പക്ക് മനസ്സിലായി

ചരിത്രത്തില്‍ ആദ്യമായി സീറോ മലബാര്‍ സഭയിലെ ഒരു അതിരൂപതയില്‍ അടിയതിരവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് മാര്‍പാപ്പ വിളംബരം പുറപ്പെടുവിച്ചിരിക്കുന്നു. അതോടൊപ്പം അതിരൂപതയിലെ ഭരണകൂടത്തെ പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് അതിരൂപതാ ഭരണം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഈ നാണക്കേടിലും പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളാണ് വിജയിച്ചതെന്ന് പറഞ്ഞു വിജയക്കൊടി പാറിക്കുന്നു. ഏതായാലും പുകയുള്ളിടത് തീയുണ്ടാവാന്‍ സാധ്യതയുണ്ടെന്നു മാര്‍പ്പാപ്പക്ക് മനസ്സിലയിട്ടുന്ടെന്നുവേണം കരുതാന്‍. ഇനി ഈ വയറസ് ഏതെല്ലാം രൂപതകളിലെക്കും അതിരൂപതകളിലെക്കും പടരുമെന്നാണ് നോക്കേണ്ടത്. ആരും മോശക്കാരല്ലല്ലോ.

പിന്നെ ഒരു കാര്യം. ഗവണ്മെന്റ് തലത്തിലുള്ള അഴിമതിക്ക് അയ്യര്‍ v/s അയ്യങ്കാര്‍ എന്നൊരു ചൊല്ലുണ്ട്. അര്‍ത്ഥം: പോയവനെക്കള്‍ ഭയങ്കരന്‍ വന്നവന്‍. അതൊരു കഥയാണ്. അതുപോലെ ആവാതിരുന്നാല്‍ മതി. https://www.manjaly.net 

Sunday 28 January 2018

MINOR DISPUTE WITH MAJOR ARCHBISHOP ON MARIYAN DOGMA മരിയൻ ഭക്തിയെപ്പറ്റി മേജര്‍ ആർച്ച് ബിഷപ്പുമായി അഭിപ്രായ വ്യത്യാസം

മരിയ ഭക്തിയെപ്പറ്റി സിറോ മലബാര്‍ സഭയിലെ കാലം ചെയ്ത  മേജര്‍  ആർച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ മുന്നോട്ടുവച്ച ചില ആശയങ്ങളോട് സത്യദീപം വാരികയിലൂടെ ഞാന്‍ പ്രതികരിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന പേപ്പര്‍ കട്ടിംഗ് വായിക്കുക.


I had a minor dispute with His Eminence Cardinal (Late) Varkey Vithayathil, Major Archbishop of Syro Malabar Rite regarding some of the points he advanced to support his idea about Marian devotion. For more information read the attachment of my writing in Sathyadeepam Fortnighly (English).  
(My home page: www.manjaly.net )


Thursday 18 January 2018

TWO FACES OF SAINT PAUL - വിശുദ്ധ പൌലോസിന്‍റെ രണ്ടു മുഖങ്ങള്‍


When I think about St. Paul, two contradicting faces are emerging before me – one is that of a very liberal thinking for a change in the traditions according to the need of the hour. The other face indicates to that of a conservative and traditional Pharisee. To know more on the issue, read the attachment I wrote in the Sathyadeepam English fortnightly during the Pauline Year celebrations.


വിശുദ്ധ പൗലോസിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, രണ്ടു വിരുദ്ധ മുഖങ്ങൾ ആണ് എന്റെ മുമ്പിൽ വരുന്നത് – ആദ്യത്തേത്, ആവശ്യം അനുസരിച്ച് പാരമ്പര്യങ്ങളിൽ മാറ്റം വരുത്തേണ്ടതാണെന്ന വളരെ ഉദാരമായ ചിന്താഗതിക്കാരന്റെതാണ്. എന്നാല്‍ മറ്റൊരു മുഖം വളരെ യാഥാസ്ഥിതികവും പരമ്പരാഗത ചിന്തഗതിക്കരനുമനുമായ യഹൂദൻ ആയിട്ടാണ്.. ഈ വിഷയത്തിൽ കൂടുതൽ അറിയാൻ, പൗളിൻ വർഷാഘോഷവേളയിൽ ഞാൻ സത്യദീപം ഇംഗ്ലീഷ് വാരികയില്‍ എഴുതിയിരുന്ന ഇതോടോപ്പമുള്ള അറ്റാച്ച്മെന്റ് വായിക്കുക.

(To know more about my other blogs and publications, go to my home page: www.manjaly.net)




Friday 12 January 2018

റീത്തിന്‍റെ പേരില്‍ പോര് വേണോ? Why dispute in the name of Rites?

തോമസ്ലീഹ, റോമില്‍ ക്രിസ്തുമതം എത്തുന്നതിന്‌ ഏകദേശം 20 വര്ഷം മുന്‍പുതന്നെ മലബാര്‍ തീരത്ത് വന്നു സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്ന മലബാര്‍ ക്രിസ്തുമത പാരമ്പര്യത്തെ പിന്നീട് വന്ന രണ്ടു വിദേശീയ (സിറിയന്‍ & ലത്തീന്‍) പാരമ്പര്യങ്ങള്‍ നാമാവശേഷമാക്കി, രണ്ടിന്റെയും സങ്കരമായ സിറോ മലബാര്‍ വാര്‍ത്തെടുത്തു. പക്ഷെ ഇന്നും രണ്ടു പക്ഷവും തമ്മില്‍ ഉള്പോരിലാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ മലബാറിനെപ്പറ്റി ആര്‍ക്കും ചിന്തയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള, ഞാന്‍ മുന്‍പ് സത്യദീപം (ഇംഗ്ലീഷ്) വാരികയില്‍ എഴുതിയ രണ്ട് അഭിപ്രായങ്ങള്‍ വായിക്കുക. 
It is believed that St. Thomas reached Malabar Coast in the year AD52 much before Christianity reached Rome in AD72. But the original St. Thomas tradition of Malabar Church founded by him was totally destroyed by the later invasion of Syrian and European traditions. For more information,  read the 2 attachments   which I had written on the subject in LIGHT OF TRUTH (Sathyadeepam) fortnightly earlier.

(N.B: to know more about my other writings, go to my home page: www.manjaly.net

Friday 5 January 2018

പരസ്പരം സ്നാനപ്പെടുത്തുന്ന സഭകള്‍ - DIFFERENT CHURCHES STARTED BAPTIZING ONE ANOTHER (malayalam)

ക്രിസ്ത്യാനികളെന്നു അവകാശപ്പെടുന്ന വിവിധ സഭകള്ഇപ്പോള്മത്സര ബുദ്ധിയോടെ അന്യോന്യം സ്നാനപെടുതുന്ന സ്ഥിതിയിലേക്ക് വന്നിരിക്കയാണ്. കൂടുതല്അറിയാന്ഞാന്സത്യദീപം (Malayalam) വാരികയില്എഴുതിയ അഭിപ്രായം താഴെ കൊടുത്തിരിക്കുന്നു.


Various Churches that claim to be Christians have come to a point where they started baptizing one other with clever intentions instead of spreading the good News to those who are not aware of it. For more details on this topic, please go through my opinion published in Sathyadeepam (Malayalam weekly) of which a copy is attached herewith.


Also read my other blogs:
https://www.facebook.com/afraudintheindianconstitution