അനനിയാസുമാരും സഫീറമാരുമാണോ തിരുസഭയെ ഭരിക്കുന്നത്?
2008-09 കാലയളവില്‍ പൊതുവേ അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യത്തിനോടനുബ്ന്തിച്ചു ഞാന്‍ ചില വരികള്‍ സത്യദീപം വാരികയിലേക്ക് അയച്ചുകൊടുത്തിരുന്നു. അതില്‍ രണ്ടു വാചകങ്ങള്‍ ഒഴിച്ചുള്ളതെല്ലാം 2009 മെയ് 6 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതിന്‍റെ കോപ്പി ഇതില്‍ വക്കുന്നുണ്ട്. വിട്ടുപോയ വരികള്‍ എന്‍റെ ചില തോന്നലുകളായിരുന്നു. അവസാന പാരഗ്രാഫിന്റെ തുടക്കത്തിലായി ഇങ്ങിനെ, “പക്ഷെ ഒരുകാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാലത്തെ ചില സംഭവവികാസങ്ങള്‍ കാണുമ്പോള്‍ അനനിയാസുമാരും സഫീറമാരുമാണോ (അപ്പ.5) തിരുസഭയെ കയ്യടക്കി ഭരിക്കുന്നതെന്നു തോന്നിപ്പോകും.” എന്നാല്‍ ഇന്നെനിക്കു തോന്നുന്നു, പത്തു വര്ഷം മുന്‍പുള്ള എന്‍റെ തോന്നലുകള്‍ വെറും തോന്നലുകള്‍ അല്ലായിരുന്നു എന്ന്. ഇന്ന് അത് യാഥാര്ത്യമായിക്കൊണ്ടിരിക്കുകയണോ എന്ന് എനിക്ക് തോന്നിത്തുടങ്ങി. (N.B.:- ചില ധ്യാനപ്രസംഗങ്ങളില്‍ പറയുന്നതുപോലെയുള്ള പ്രവചന വരമൊന്നും എനിക്കില്ല. ചില കണക്കു കൂട്ടലുകള്‍ മാത്രം) https://www.manjaly.net
No comments:
Post a Comment