Saturday 23 June 2018

പുകയുള്ളിടത് തീയുണ്ടാവാന്‍ സാധ്യതയുണ്ടെന്നു മാര്‍പ്പാപ്പക്ക് മനസ്സിലായി

ചരിത്രത്തില്‍ ആദ്യമായി സീറോ മലബാര്‍ സഭയിലെ ഒരു അതിരൂപതയില്‍ അടിയതിരവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് മാര്‍പാപ്പ വിളംബരം പുറപ്പെടുവിച്ചിരിക്കുന്നു. അതോടൊപ്പം അതിരൂപതയിലെ ഭരണകൂടത്തെ പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് അതിരൂപതാ ഭരണം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഈ നാണക്കേടിലും പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളാണ് വിജയിച്ചതെന്ന് പറഞ്ഞു വിജയക്കൊടി പാറിക്കുന്നു. ഏതായാലും പുകയുള്ളിടത് തീയുണ്ടാവാന്‍ സാധ്യതയുണ്ടെന്നു മാര്‍പ്പാപ്പക്ക് മനസ്സിലയിട്ടുന്ടെന്നുവേണം കരുതാന്‍. ഇനി ഈ വയറസ് ഏതെല്ലാം രൂപതകളിലെക്കും അതിരൂപതകളിലെക്കും പടരുമെന്നാണ് നോക്കേണ്ടത്. ആരും മോശക്കാരല്ലല്ലോ.

പിന്നെ ഒരു കാര്യം. ഗവണ്മെന്റ് തലത്തിലുള്ള അഴിമതിക്ക് അയ്യര്‍ v/s അയ്യങ്കാര്‍ എന്നൊരു ചൊല്ലുണ്ട്. അര്‍ത്ഥം: പോയവനെക്കള്‍ ഭയങ്കരന്‍ വന്നവന്‍. അതൊരു കഥയാണ്. അതുപോലെ ആവാതിരുന്നാല്‍ മതി. https://www.manjaly.net