Tuesday 7 April 2020

ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർദിനാൾ ജയിൽ മുക്തനായി


കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓസ്ട്രേലിയയിലെ പരമോന്നത കോടതി കേസ് റദ്ദാക്കിയതിനെ തുടർന്ന് കർദിനാൾ ജോർജ്ജ് പെലിനെ ജയിൽ നിന്നും ഇന്ന് മോചിപ്പിച്ചു.

വിചാരണയിൽ ഹാജരാക്കിയ എല്ലാ തെളിവുകളും ജൂറി ശരിയായി പരിഗണിച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഏഴ് ജഡ്ജിമാരുടെ ഒരു ബെഞ്ച് കർദിനാൾ പെല്ലിന് അനുകൂലമായി ഏകകണ്ഠമായി വിധി പ്രസ്താവിച്ചു. 


വത്തിക്കാനിലെ ധനകാര്യ ശുദ്ധീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2014 ഫ്രാൻസിസ് മാർപാപ്പ ഇക്കണോമി സെക്രട്ടേറിയറ്റിന്റെ തലവനായി പെൽ നിയമിതനായി. വത്തിക്കാനിലെ അക്കൗണ്ടുകൾ ഓഡിറ്റുചെയ്യാൻ പെൽ പ്രൈസ് വാട്ടർ കൂപ്പർ  എന്നിവരെ നിയമിച്ചു. എന്നാൽ വത്തിക്കാനിലെ കുത്തകക്കാരുടെ എതിർപ്പ് കാരണം ഓഡിറ്റ് റദ്ദാക്കുകയും പെൽ തസ്തിക ഉപേക്ഷിക്കുകയും ചെയ്തു.

കർദിനാൾ പെൽ വത്തിക്കാൻ ട്രഷറർ സ്ഥാനത്തേക്ക് മടങ്ങുമോ എന്ന കാര്യം വ്യക്തമല്ല. മടങ്ങിയാലും കുത്തകക്കാർ വെറുതെയിരിക്കുമെന്നു തോന്നുന്നില്ല.


No comments:

Post a Comment